Thursday, 28 May 2009

നിനകായ്‌ ഒരു സമര്‍പണം..............


എന്‍റെ പ്രണയിനിയെകാള്‍ ഏറെ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു....
എന്‍റെ നിനവുകളില്‍ നീ നിറഞ്ഞതെന്നെനു എനിക്യറിയില്ല.... 'നീ' എനിക്യൊരു നവ്യാനുഭൂതിയായിരുന്നു.....
നിദ്ര തീണ്ടാതെ രാത്രികളില്‍ നീ എന്‍റെ സിരകളില്‍ ഒരു ഭ്രാന്തായിരുന്നു .. ഓരോ നിമിഷവും നിന്നിലെക്യലിനു ചേരാന്‍ എന്‍റെ ഹൃദയം പിടച്ചിരുന്നു...
എന്‍റെ തൂലികയില്‍ നീ കടന്നു വരുന്ന ആ വരികളില്‍ ഞാന്‍ എന്‍റെ ജീവനെ കണ്ടിരുന്നു .....
നീ മാത്രമായിരുന്നു എന്‍റെ എല്ലാം......
പിന്നെ എന്നോ ഞാന്‍ നിന്നെ വിട്ടകന്നു....
നാഴികകള്‍ ഒരു പാട് പിന്നിട്ടു ..ദൂരങ്ങളും....
എന്‍റെ ഓര്‍മകളുടെ ജാലകം ഞാന്‍ അടച്ചിരുന്നു..
മറവിയുടെ ശവമഞ്ചത്തില്‍ നീ തന്ന വരികളെ ഞാന്‍ കുഴിച്ചു മൂടിയിരുന്നു........
കാലമെന്ന വ്യഭിചാരി എന്നെ ചിത്ത ഭ്രാമാകാരനാകി....
ഇന്നീ രാത്രിയില്‍ നിന്നെ തേടിയുള്ള പ്രയാണം ഞാന്‍ തുടങ്ങുങയാണ്... പിന്നിട്ട വഴികളിലെവിടെയോ എന്നെ കാത്തു നീ ഉണ്ടാകുമെന്നറിയാം എനിക്യു.....
ഞാന്‍ വരുകയാണ് ....
ദൂരം പിന്നിടുംതോറും .. ഞാന്‍ തോല്‍വികളും തകര്‍ച്ചകളും മറക്കുകയാണ്....
എന്‍റെ സിരകളില്‍ ഒരാവേശമാണ്....
പണ്ട് ഞാന്‍ നിന്നെ അറിഞ്ഞ നിമിഷങ്ങളില്‍ എന്നില്‍ നിറഞ്ഞ അതെ അനുഭൂതി....
ഇനി ഞാന്‍ നിനക്ക് നല്‍കുന്ന വില എന്‍റെ ജീവിതമാണ്‌ ...
എന്നിലെ ഓരോ നിണവും നിശ്വസവുമാണ്....
ഇതൊരു സമര്‍പണമാണ്.......
എന്നെ ഞാനാകിയ നിനക്ക് ഞാന്‍ നല്‍കുന്ന ഏക സമര്‍പണം.........

Monday, 25 May 2009


എന്നോ മറന്നു പോയോരു ജീവിതത്തിനു ബലി യിട്ടു കുറെ ദൂരം യാത്ര പിന്നിടിരിക്യുന്നു
ഓര്‍മ കള്‍ ക്ലാവ് പിടിചിരിക്യുന്നു... 
പഴയ ബലി തറകള്‍ തന്നെ തുറക്കാന്‍ വെറുതെ ഒരു പാഴ് യത്നം  
ആരെന്നെ നോക്കി ചിരിക്യുന്നു എന്നരിയിലെനിക്യു 
വെറുതെ കുറെ മുഖങ്ങള്‍ ജന്മം തന്നവരും കൂടെ ജനിച്ചവരും , കൂടെ കളിച്ചവരും, പിന്നെ എന്നോ പ്രണയിച്ചു മറന്ന പ്രിയ സഖിയും........... നെഞ്ചില്‍ ഒരു കനല്‍ എരിയുന്ന പോലെ....... എന്‍റെ ഓര്‍മ്മകള്‍ എനിക്യായ്‌ ഒരുകിയ ശവമന്ച്ചം  
വര്‍ഷങ്ങള്‍ യുഗങ്ങളായി കടന്നു പോയി  
എങ്കിലും ഞാന്‍ നടകുകയാണ്...... തിരിഞ്ഞു നോകാതെ ............
ഇനിയും ദൂരങ്ങളെ തോല്പിക്യുവാന്‍ ... എന്നോ ദാനം കിട്ടിയ ജീവിതം ഉമിതീയില്‍ അര്‍പിച്ചു............