Thursday, 4 June 2009

ഒരു കുമ്പസാരം


ഒര അബദ്ധ സഞ്ചാരിയാണ് ഞാന്‍........
ഇന്നെവിടെ നില്പുവേന്നറിയാതെ എന്തോ പുലമ്പുന്നവന്‍ .....
ഞാന്‍ എഴുത്തുകാരനല്ല.....
എന്നോ ആ പടിവാതിക്യല്‍ പകച്ചു നിന്നവന്‍ മാത്രം.
ഒരആസ്വാധകന്‍ മാത്രം ഞാന്‍
വരികള്‍ എന്തെനറിയാത്ത വേരുമോരാസ്വാധകന്‍..
ബാല്യതിലെന്നോ എന്നെ പുണര്‍ന്ന ചിന്തകളെ , അക്ഷരങ്ങളായി പകുതെടുത്തവന്‍ ..
പ്രാണനതിതമായ വരികളെ സ്നേഹിച്ചവന്‍....
കാലമെനനെയൊരു വ്യക്തിയകിയ ഗര്‍വിലാ വരികളെ മറന്നവന്‍
പ്രാണ പ്രിയമാം ആ അക്ഷരങ്ങളെ കുഴിച്ചുമൂടിയ കാടളന്‍..
ഇന്നാ ബലികുടിരതിന്‍ മുന്നില്‍ നഗ്നനായ്‌ നില്പു ഞാന്‍.
നാണം ഇല്ലെനിക്യു, പശ്ചാത്താപം മാത്രം....
ഒരു പിഴച്ചവന്റെ കുമ്പസാരം ,
ഇതെന്‍റെ വരികളല്ല...
പണ്ടെങ്ങോ ഭിക്ഷയായ്‌ കിട്ടിയ ഓര്‍മ്മകള്‍ മാത്രം...
ഇനിയെന്റെയി കണ്ണുനീരിനൊരു യാചന മാത്രം,
മോചനം വേണമീ പാപിക്ക്‌ .
ഒരു മാത്ര കൂടി പുണരണ മേനിക്യാ അക്ഷരങ്ങളെ ......

No comments:

Post a Comment