എഴുതണം എന്ന് കുറെ വിചാരിച്ചതാണ്. പക്ഷെ പണ്ട് എപ്പോഴോതലകുത്തി മറഞ്ഞു ഏകാന്തതയുടെ അപാരതീരങ്ങളില്‍ , ഭാവനയുടെ ചിറകുവിരിച്ചു, മൂനാം ക്ലാസ്സിലെ ലില്ലി ടീച്ചറുടെ കോപ്പി രയിട്ടിംഗ് പോലുംഅവഗണിച്ച് ഞാന് എഴുതിയ നാല് പേജുള്ള, ഒരു പക്ഷെ മലയാള സാഹിത്യലോഗത്ത് തരംഗം സൃഷ്ടിചെകാന്‍ സാധ്യത ഉണ്ടായിരുന്ന ആ കഥ , തലേന്ന് കണ്ടസുരേഷ് ഗോപിയുടെ സിനിമയുടെ അതെ കഥയാണ് എന്ന് തികച്ചുംകരുണയിലാതെ പൈശാചികമായി , എനിക്യാണും പെണ്ണുമായി ഒന്നേ ഉള്ളുഎന്ന് കരുതി പോന്ന സ്വന്തം ചേട്ടന് പറഞ്ഞതിഞ്ഞു ശേഷം, ഈ പരിപാടിക്യുമാത്രം ഇത്തിരി പേടിയാണ്. സംഗതി തലേ ആഴ്ച കണ്ട സുരേഷ് ഗോപിയുടെചുക്കാന്‍ എന്നാ പടം എനിക്യു തലക്യു പിടിച്ചിരുന്നു.....പക്ഷെ എന്റെമഹത്തായ എഴുത്തിലെ കഥാപാത്രത്തിന് സിനിമയിലെ അതെ പേരല്ല എന്നാസത്യം, എനിക്യു മുന്പേ ഇഹലോകതെക്യു തമ്പുരാന്‍ തൊടുത്തു വിട്ടകൊള്ളികമ്പ് പോലെ ഇരുനിരുന്ന എന്റെ ചേട്ടച്ചാര് മനസിലാകിയിരുനില്ല. എംടി യെയും , മാധവികുട്ടിയെയും പിന്നെ എനിക്യുമൊക്കെ ജീവിതത്തില്ഇതുപോലെ സാഹിത്യമെന്തെന്നറിയാത്ത ചീള് കേസ് കെട്ടുകളെ നേരിടേണ്ടിവരും എന്ന് മനസ്സില് പറഞ്ഞു ഞാന്‍ എന്നാ മൂനാം ക്ലാസ്സു കാരന് സ്വയംസമാധാനിച്ചു. പക്ഷെ ഇനിയങ്ങു വിട്ടാല് പറ്റില. ആടിന്കൂടില്‍ കിടനാലുംപുലി പുലി തന്നെ എന്ന് വെറുതെ തല്ലു കൊള്ളിക്യാന്‍ വേണ്ടി ആരോ മനസ്സില്പറയാന് തുടങ്ങീട് കാലം കുറെ ആയി. ഇത് പോലെ ഒരിടക്യു ഉള്‍വിളിസഹിക്യാന്‍ ആകാതെ വേലി പൊട്ടി ഒഴുകിയ ആശയങ്ങള് നാലാം ക്ലാസ്സില്വച്ച് കവിത രൂപത്തില് എഴുതി അന്നമരിയക്യു കൊടുത്തതാണ് , അന്ന്‘’ചെറുകന്ന്റെ ഓരോ ചൊറികടി’’ എന്ന ഭാവത്തില്‍ ആ നോരുന്തു പോലെഇരുന്ന ഉണ്ടകണ്ണി എന്നെ ഒരു നോട്ടം നോകി .
സത്യമായും പ്രണയമായിരുനില്ലആ വരികളില്‍ പ്രമേയം , പിന്നെ ചിലപ്പോ അവള്‍ക്ക് അത്യാവശ്യ നല്ല മലയാളംഅറിയാകുന്നതു കൊണ്ടയിരിക്യും എന്നഹൈപോന്തെസിസില്‍ മാത്രമേ എനിക്യെത്തി ചേരാന്‍ കഴിഞ്ഞുള്ളൂ . മുത്തപന്മാരുടെ കൃപ കടാക്ഷം കൊണ്ടോ, അതോ പുറത്തറിഞ്ഞാല്‍ മലയാള സാഹിത്യത്തിനു തേങ്ങ ചകിരിയിട്ട് ഒരച്ചുതേച്ചാലും പോകാത്ത തീരാ കറയകുമെന്നു അവള്ക്ക് താനെ തോനിയത് കൊണ്ടോ അവളതു മേരി ടിച്ചറുടെ കയ്യില്‍ കൊടുത്തില്ല …
കൊടുതിരുനെങ്കില്‍, അന്ന് മലയാള സാഹിത്യ ലോകത്തിന്റെ നെടും തൂണില്‍ കയറി ബാലന്‍സ്തെറ്റാതെ നില്‍കാന്‍ കിനാവ് കണ്ട , വളര്നു വന്നുകൊണ്ടിരുന്ന ആ ചെറുസാഹിത്യകാരന്റെ ഹൃദയത്തില്‍ മാത്രമല്ല , ചന്തിക്യും കണ്ടേനെ ഒരിക്യലുംമറക്കാന്‍ ആകാത്ത ഗ്രഹാതുരുതം ഉണ്നര്ത്തുന്ന സുഖമുള്ള നോവിന്റെപാടുകള് . ഇനിയിപ്പൊ ആരെയും പേടിക്യന്ന്ട കാര്യമില്ല , അന്ന മരിയ പണ്ടേ ആ ചൊറിയന്‍ ചെക്കനെ മറന്നു കാണും , മേരി ടിച്ചര്‍ റിടയര്‍ ചെയ്തു വീട്ടിലിരുന്നു പണ്ടേന്റെ അടകം പല പിള്ലെരുടെം ട്രൌസര്‍ നനയിച്ച ആ ചൂരല്‍ വടി നോകി കീരിടത്തില്‍ കവിയൂര്‍ പൊന്നമ മോഹന്‍ലാലിനെ നോകിയപോള്‍ എടുത്തു വിട്ട അതെ ഫ്രിഖ്‌ുഎന്‍സിയില്‍ ദീര്‍ഖ നിശ്വാസം എടുത്തിരിക്യുന്ന്ടകും . പിന്നെ ആകെ പേടിക്യാനുള്ളത് നാട്ടിലെ മലയാളമറിയാവുന്ന ഉശിരുള്ള പയലുകളെ ആണ് , പക്ഷെ ബ്രിട്ടീഷ് എയര്‍വേസിന് ലിഫ്റ്റ് ചോദിച്ചോ , അലെങ്ങില്‍ കക്കൂസില്‍ കേറിയിരുന്നു കള്ള ബിമാനം കേറിയോ , പിളെരിവിടെ വന്നു പണി തരിലെന്നു ഉറപ .അത് കൊണ്ട് ഇനിയും പിടിച്ചു വയ്ക്യാന്‍ വയ്യ . പണ്ട് അമ്മാമ കുക്കര്‍ വാങ്ങിച്ച കാലത്ത് കറി അങ്ങ് ശേരിക്യും വെന്തോട്ടെ എന്നലോജിച്ചതും , എന്‍റെ അമ്മച്ച്യെ എന്നെ കൊണ്ട് വയ്യയെ എന്നലറി വിളിച്ചു കുക്കര്‍ ഒരു ചീറ്റല്‍ അങ്ങ് ചീറ്റിയപ്പോ , കാലന്‍ കുക്കറിന്റെ രൂപത്തില്‍ തന്റെ മുന്നില്‍ വന്നതാണ് എന്ന് വിചാരിച്ചു , എന്‍റെ ഈശോ മറിയം ഔസേപേ എന്ന് വിളിച്ചു ടോപ് ഗിയറില്‍ അമ്മാമ അടുകലെന്നു പുറത്തെക്യു വച്ച് പിടിച്ചതോര്‍മയുന്ന്ട് ….അതെ കുക്കറിന്റെ അവസ്ഥയാണോ എന്നിലെ എഴുത്തുകാരന് , ‘മുട്ടി നിക്കുക ’ എന്ന പ്രയോഗം കൂടുതല്‍ അര്‍ദ്ധവതാകുന്നത് ഇവിടെയാണ് . മലയാളം എന്ന മഹാമാനസ്കയായ അമ്മക്യു സഹിക്യില്ലെനറിയാം, എന്തിനു , പെറ്റ തള്ള സഹിക്യുല ..പിന്നെയാ , എന്നാലും അങ്ങ് പടച്ചു വിടാ . സഹിക്യ , ക്ഷ്യമിക്യ …
ithu kalakki mooney...
ReplyDeletekollam ennalum chila sthalagal sradhakkanam ennu enikku thonunnu ariyilla ketto but nalla rasamundu
ReplyDelete