Sunday, 23 December 2012

എന്റെ മാത്രം കുഞ്ഞാട് ...

മുകളില്‍ ആകാശം നിറയെ കുഞ്ഞു നക്ഷത്രങ്ങള്‍ എന്നെ നോകി കണ്ണ് ചിമുന്ന പോലെ, അവര്‍ക്ക് എന്നോട് പറയാന്‍ എന്തോ ഉണ്ടെന്നു തോന്നി . ഒരു പക്ഷെ അവര്‍ എന്നെ എന്തോ ഓര്‍മി പിക്യുനതാകും. അതെ ഇത് ക്രിസ്മസ് രാവുകള്‍ ആണ്. പണ്ട് ഏറ്റവും കൊതിയോടെ കാത്തിരുന്ന രാവുകളില്‍ ഒന്ന്. നീലവാനിലെ കുഞ്ഞു നക്ഷത്രങ്ങോളോട് മത്സരിച്ചു ഞാന്‍ മിന്നി തെളിയുന്ന വിളകുകള്‍ വീടെങ്ങും ചാര്‍ത്തിയ നാളുകള്‍ . മാനത്തെ വാല്‍ നക്ഷത്രത്തെ തോല്പിക്യുന്ന വെള്ള നിറമുള്ള വാല്‍ നക്ഷത്രങ്ങള്‍ ക്രിസ്മസ് മരത്തിലെങ്ങും അണിയിച്ച നാളുകള്‍ . കാരോള്‍ സംഗങ്ങള്‍, രാവണയുംബോള്‍ അങ്ങിങ്ങായി തെന്നി തലോടി വീശുന്ന കുളിര്‍ കാറ്റ്, പുല്ല് കൂടിലെ ചെറു വെട്ടത്തില്‍ മാതാവിനും ഔസേപിതവിനും, രാജകന്മാര്കും, ആടിടയന്മാര്കും നടുക്ക് തെളിയുന്ന ഉണ്നിശോയുടെ മുഖം. അത് കഴിഞ്ഞാല്‍ അതില്‍ എനികേറ്റവും ഇഷ്ടമുള്ള കുഞ്ഞു ചെമ്മരിയാട്, ആരുമില്ലാതെ നേരത്ത് അതെന്നോട്‌ മിണ്ടാരുന്ന്ടായിരുന്നു. മരം കോച്ചുന്ന തണുപ്പില്‍ ഉണ്നിശോയെ കാണാന്‍ ഇടയന്മാരുടെ ഒപ്പം വന്ന കഥ പറയരുന്ന്ടായിരുന്നു, എന്നോട് മാത്രം. പിന്നെ എപ്പോഴോ എന്റെ ക്രിസ്മസ് രാത്രികള്‍ മഞ്ഞു നിറഞ്ഞതായി. പുല്‍കൂട് ഓര്‍മയായി.ഉണ്നിശോയേം, കുഞ്ഞു ചെമ്മരിയാടിനെയും ഓര്‍മിപിക്യാന്‍ നക്ഷത്രങ്ങള്‍ വരാതെ ആയി. വീണ്ടും ഇന്ന് ഒരു പാട് നക്ഷത്രങ്ങള്‍, ഇവിടെ പക്ഷെ എന്നോട് ക്രിസ്മസ് കഥകള്‍ പറയാന്‍ എന്റെ കുഞ്ഞു ചെമ്മരിയാടില്ല. ഒരു പക്ഷെ ദൂരെ, ഒരു പാട് ദൂരെ എന്നെ കാതിരിക്യുന്നുടകും...ആരും ഇല്ലാതെ ക്രിസ്മസ് രാത്രികളില്‍ നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചത്തില്‍ ഇനിയും ഒരായിരം കഥകള്‍ ബാകി വെച്ച് .........

എന്റെ മാത്രം കുഞ്ഞാട് 

No comments:

Post a Comment