ഇന്ന് തോരാതെ പെയുകയായിരുന്നു
എന്നത്തേയും പോലെ പെരുമഴയല്ല
അതിനിവിടെ എവിടെയാ മഴ ?
പക്ഷെ ഇന്ന്, ഇന്നത് മഴയായിരുനില്ല ...
മറിചതു നീയായിരുന്നു
എന്റെ മാത്രം ഇളം ചാറ്റല്‍ മഴ ....
കാര്‍മുകില്‍ എങ്ങും മൂടി നിന്നിരുന്നുവെങ്കിലും
പ്രണയം മാത്രമാണ് ഞാന്‍ കണ്ടത്......
നിന്റെ കണ്ണില്‍ മാത്രം ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന പ്രണയം
മുഖത്ത് മെല്ലെ തെന്നി നീങ്ങിയ കുളിര്‍ കാറ്റിനു
നിന്റെ മുടിയിഴകളുടെ മൃദുലത ആയിരുന്നു
കാറ്റില്‍ മെല്ലെ തെന്നി നീങ്ങിയിരുന്ന മഴക്യു നിന്റെ അതെ കൊഞ്ചല്‍ ആയിരുന്നു
എനിക്യു മാത്രം കേള്‍കാന്‍ കഴിയുന്ന നിന്റെ ശബ്ദം
ഓരോ കുഞ്ഞു മഴത്തുള്ളിയും എന്നോട് പറഞ്ഞത് നിന്നെ കുറിച്ച് മാത്രം ആണ്
ഞാന്‍ നിന്നെ പ്രണയിക്യുന്നതിനെകാള്‍ ഇഷ്ടമായിരുന്നു മഴക്യു നിന്നോട്
നീ ആരെന്നറിയിലെങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു
ഈ മഴയോടെനിക്യു പറയാനുള്ളതും നിന്നോടുള്ള എന്റെ പ്രണയം ആണ്
കണ്ണടച്ചാല്‍ ഓരോ കുഞ്ഞു മഴ തുള്ളികളും നീ ആണെന്ന് എനിക്യു തോന്നി പോകുന്നു
അല്ല, അത് നീ തന്നെയായിരുന്നു
ആരും കാണാതെ നിറഞ്ഞ കണ്ണുകള്‍ തുടച്ചത് നീ തന്നെയായിരുന്നു
മേലെ മാനത്തിനപുറം നിന്നെകെനെയും കൊണ്ടു മറഞ്ഞുകൂടെ
പ്രണയത്തിന്റെ കുളിരുള്ള സാഹ്യാനങ്ങളില്‍
ചെറു ചാറ്റല്‍മഴയായി നമ്മുക്ക് പെയാം
പ്രണയം മാത്രമുള്ള ഇളം ചാറ്റല്‍മഴയായി ....
No comments:
Post a Comment