Thursday, 24 January 2013

മഴമേഘങ്ങള്‍ ....





















കാലം ഏറെയായി നിന്നെ കാണാന്‍ തുടങ്ങിയിട്ട്. നാളുകള്‍ കഴിയുംതോറും നിന്റെ ഭംഗി കൂടി വരുന്നു . പുതു മണ്ണിന്റെ മണം, അതെപോഴും നിന്റെ മാത്രം ഗന്ധമായിരുന്നു. ഓരോ തവണയും വശ്യത ഏറി വരുന്ന നിന്റെ മാത്രം നറുമണം. നിന്നോടെന്നിക്യുള്ള പ്രണയം, കാലം ചെല്ലും തോറും അതെറി വരുന്നു. ചങ്കില്‍ എവിടെയോ ഞാന്‍ ഇട്ട താഴ് ദ്രവിച്ചു തുടങ്ങിയിരുന്നു. 
ഓരോ ചെറു കണങ്ങളായി നീ പെയുന്നത് , മണ്ണില്‍ അല്ല, മറിച് എന്റെ മനസ്സില്‍ ആയിരുന്നു . നിന്റെ മിഴികളിലെ മാരിവില്ലിന്റെ നിറകൂട്ട് എനിക്യു മാത്രം ഉള്ളതായിരുന്നു. നിന്നെ പ്രണയിക്യുന്നവര്‍ ഏറെയായിരുന്നു . നിനക്ക് പോലും അറിയാത്തവര്‍. എന്റെ ജനാലകള്‍ നിന്നെ പ്രണയിച്ചിരുന്നു. എന്റെ മതിലുകള്‍കപ്പുറമുള്ള മഴകാടുകള്‍, അവര്‍ എന്നും കാത്തിരുന്നത് നീ മണ്ണില്‍ പെയുന്ന നിമിഷത്തിനായിരുന്നു . നീയും അവരെ പ്രണയിച്ചിരുന്നു എന്ന് എനിക്യു തോന്നിയിട്ടുണ്ട് . കാരണം എന്നെ ഒഴികെ, അവരെയെലാം നീ നിന്റെ മഴത്തുള്ളികള്‍ കൊണ്ട് പൊതിഞ്ഞിരുന്നു. ജാലക ചില്ലിനപ്പുറം നീ ബാക്കി വെച്ച് പോയ കുഞ്ഞു മഴത്തുള്ളികള്‍ അതിനു സാക്ഷിയായിരുന്നു. 














എങ്കിലും എന്റെ പ്രണയം. അതെന്റെത് മാത്രം ആയിരുന്നു. മറ്റാരും നിന്നെ അത് പോലെ പ്രണയിച്ചിരുന്നില്ല. ഇനിയാരും നിന്നെ അത് പോലെ പ്രണയികില്ലെന്ന്, എവിടെയോ എന്നില്‍ ഇന്നും ജീവിചിരിക്കുന്ന മൂന്ന് വയസുകാരന്‍ വാശി പിടിക്യുന്നുണ്ടായിരുന്നു. എന്തിനായിരുന്നു എന്നെകാള്‍ ഏറെ നിന്നെ ഞാന്‍ പ്രണയിച്ചത് . എല്ലാരും എന്നെ നിന്നില്‍ നിന്ന് അകറ്റിയത് എന്തിനായിരുന്നു. നിനക്കായ് എത്രെ എഴുതിയിട്ടും എന്തെ എനിക്യു മതി വരുനില്ല. നിന്നില്‍ അലിഞ്ഞാല്‍ പനി പിടിക്യും എന്നവര്‍ നുണ പറഞ്ഞ് . പക്ഷെ ആരും കാണാതെ നിന്നെ വാരി പുണര്‍ന്നപോള്‍ എല്ലാം , നീ ബാക്കി വച്ച് പോയത് നെഞ്ചില്‍ എങ്ങും ഒരു എല്ലാം തണുപ്പ് മാത്രം ആയിരുന്നു. നീ എന്നില്‍ ബാക്കി വച്ച് പോയ ആ നിശ്വാസത്തില്‍ ആണ് എന്റെ ശ്വാസം ഇപ്പോള്‍ . അത് എന്നെ വിട്ടു പോയാല്‍, അവിടെ എന്റെ മരണം മാത്രം ആയിരിക്കും. കാര്‍മേഘങ്ങള്‍, കടല്‍ പോലെ ആയിരിക്കുന്നു . അവര്‍ പറയുന്നു ഇന്ന് പ്രളയം ആണെന്ന് . അവര്‍കറിയില്ലല്ലോ നിന്നില്‍ പ്രണയം മാത്രമേ ഉള്ളു എന്ന്. ആ മഴകാടുകള്‍കപുറം ഞാന്‍ മാത്രം കണ്ടിരുന്ന പ്രണയം. പുതു മണ്ണിന്റെ ഗന്ധം , കണ്ണുകള്‍ മെല്ലെ അടച്ച് ആ മഴകാടുകള്‍ കടന്നു ഞാന്‍ വരും, കാരണം ഇന്ന് നീ പ്രണയമായി പെയുന്നത് എനിക്യു വേണ്ടി മാത്രം ആയിരുന്നു., എനിക്യു വേണ്ടി മാത്രം ...........

No comments:

Post a Comment