Sunday, 19 April 2015

ഏദൻ  തോട്ടത്തിനടുത്തു ഇരുപതു സെന്റ് പാട്ടത്തിനെടുത്ത് ഞാൻ ഇന്നൊരു കൊച്ചു ലോകം ഉണ്ടാക്കി. മതവും മതഭേദങ്ങളും രാഷ്ട്രിയവും ഇല്ലാത്ത, മനുഷ്യൻ ഇല്ലാത്ത, മിന്നമിനുങ്ങളും ലില്ലി പൂക്കളും മാത്രമുള്ള, മാരിവില്ലുകൊണ്ട് ചുവർ തീർത്ത ഒരിടം. സന്ധ്യക്യു ഉലാത്താൻ ഇറങ്ങിയ ഉടയതംബുരാൻ അത് കണ്ടു പറഞ്ഞു...."നല്ലത്, ഭംഗി ഏറിയത്, ഒരു വേലി കൂടി കെട്ടിക്കോ...കുരിശും ബാനെറും പൊക്കി പിടിച്ചു ഒരു ജാഥ വരുന്നുണ്ട്...ഒറ്റ ഒരുത്തനെയും പടിക്യകത്തു കയറ്റണ്ട". ഉള്ള ഇരുപതു സെന്റ് ഇരുപതു കഷ്ണമായി മുറിക്യണ്ട എന്ന് കരുതി പറഞ്ഞ പോലെ ഒരു വേലിയും ഞാൻ തീർത്തു.

No comments:

Post a Comment